ക്ലാര.. മനസ്സില്‍ പതിഞ്ഞ രണ്ടാമത്തെ സുന്ദരിയുടെ പേര്. (ഒന്നാമത്തെ പേര് പൂര്‍ണിമ എന്നായിരുന്നു...)
ക്ലാര.. ഒരിക്കലും സത്യമല്ല എന്ന് നിശ്ചയമുള്ള പേര്.. ഒരു മഴയോടോപ്പമല്ലാതെ ഓര്‍ക്കാന്‍ കഴിയാത്ത പേര്. തന്നെ പരീക്ഷിക്കാന്‍ വന്നവനെ ജീവിതം പഠിപ്പിച്ചവള്‍.. തന്നെ ജീവിതമാര്‍ഗ്ഗമാക്കാന്‍ ശ്രമിച്ചവനെ വിട്ട് ഓടിക്കളഞ്ഞവള്‍.. "മോനെ തടികണ്ട്രാക്ടരേ .." എന്ന വിളി കേള്‍ക്കുമ്പോള്‍, തന്നെയാണോ എന്ന് ആരും മോഹിച്ചു പോവും വിധം നമ്മില്‍ സ്വാധീനം ചെലുത്തിയവള്‍.. കന്യാമറിയത്തിന്റെ മിഴികള്‍ കടമെടുത്തവള്‍.. അടിമുടി സത്യമായിരുന്നവള്‍...
ഒടുവില്‍ താനെന്ന സൂര്യനെ ചുറ്റി ജയകൃഷ്ണനെന്ന ഈയാംപാറ്റ നശിക്കാതിരിക്കാന്‍ സ്വയം ഒതുങ്ങിതീര്‍ന്നവള്‍...
പലപ്പോഴും പദ്മരാജനോളം വലിയ സത്യവും വേദനയുമായിരുന്നു ക്ലാര.. മുറിവുമായി മാത്രം ബന്ധമുള്ള ഒരു ചങ്ങലയാവാന്‍ മോഹിച്ച ക്ലാര, എങ്ങനെ വാര്‍ത്തെടുക്കപ്പെട്ടിരിക്കും? കഥകളില്‍ കേട്ട, ശി ല്പിയെ അമ്പരപ്പിച്ച് പൊടുന്നനെ ജീവന്‍ വെച്ച ഏതോ പ്രാചീന ശില്പം പോലെ..!!